ഭോപ്പാല്‍: മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് ഐഎസ് കേഡറിലെ ഓഫീസറായ സ്മിത് ഭരദ്വാജിനെതിരെയാണ് ഭോപ്പാൽ പൊലീസ് കമ്മീഷണർ ഹരിനാരായണാചാരി മിശ്രയ്ക്ക് നിതീഷ് പരാതി നല്‍കിയത്.
മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തൻ്റെ ഇരട്ട പെൺമക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താരം പറഞ്ഞു.നിതീഷ് ഭരദ്വാജിൻ്റെ പരാതിയിൽ ഭോപ്പാൽ പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിൻ്റെ ചുമതല അഡീഷണൽ ഡിസിപി ശാലിനി ദീക്ഷിതിന് കൈമാറി.2009 മാർച്ച് 14നാണ് സ്മിതയെ നിതീഷ് വിവാഹം കഴിക്കുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് ഇവര്‍ പരിചയപ്പെട്ടതും വിവാഹിതരാകുന്നതു. 11 വയസുള്ള ഇരട്ട പെണ്‍കുട്ടികളാണ് ഇവര്‍ക്ക്. 12 വർഷത്തെ ദാമ്പത്യത്തിന് ശേഷം, നിതീഷും സ്മിതയും 2022ലാണ് വേര്‍പിരിയുന്നത്. “2019 സെപ്റ്റംബറിൽ ഞാൻ മുംബൈയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. ഞങ്ങൾ വേർപിരിഞ്ഞതിൻ്റെ കാരണങ്ങളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഷയം ഇപ്പോൾ കോടതിയിലാണ്. എനിക്ക് പറയാൻ കഴിയുന്നത് ചിലപ്പോൾ വിവാഹമോചനം വേദനാജനകമായിരിക്കും. ഛേദിക്കപ്പെട്ട കാമ്പുമായി ജീവിക്കുക എന്നത് മരണമാണ്” സ്മിതയുമായുള്ള വേർപിരിയലിനെ കുറിച്ച് പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ നിതീഷ് ഭരദ്വാജ് പറഞ്ഞിരുന്നു.#nitish-bharadwaj