അയോധ്യ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുത്ത മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും അടുത്ത മാസം നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വിലക്ക്.
ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അഭിഷേക ചടങ്ങിനുള്ള ഒരുക്കം തകൃതിയായി നടക്കുകയാണെന്ന് റായ് പറഞ്ഞു. ജനുവരി 15നുള്ളിൽ ഒരുക്കം പൂർത്തിയാകും. 16 മുതൽ 22 വരെ പ്രാൺ പ്രതിഷ്ഠയ്ക്കുള്ള പൂജ നടക്കും.
‘അദ്വാനിക്ക് ഇപ്പോൾ 96 വയസ്സുണ്ട്. ജോഷിക്ക് അടുത്ത മാസം 90 വയസ്സ് തികയും. ആരോഗ്യവും പ്രായവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അദ്വാനിയും ജോഷിയും അഭിഷേക ചടങ്ങിൽ പങ്കെടുത്തേക്കില്ല’ -റായ് പറഞ്ഞു. അതേസമയം, മുൻ പ്രധാനമന്ത്രി ദേവഗൗഡയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.“ഇരുവരും സംഘ്പരിവാർ കുടുംബത്തിലെ മുതിർന്നവരാണ്. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് അവരോട് വരരുതെന്ന് അഭ്യർഥിച്ചു. അത് ഇരുവരും അംഗീകരിച്ചു” -രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.