2026ൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയ് നേതൃത്വം നൽകുന്ന ടി വി കെ യുമായി സഖ്യത്തിലെത്താൻ അണ്ണാ ഡി എം കെ. ബി ജെ പി യുമായി സഖ്യത്തിലെത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് വിജയ് ക്യാമ്പുമായും ചർച്ചനടക്കുന്നത്. കഴിഞ്ഞ വർഷവും ഇവരുമായി സഖ്യ ചർച്ച നടന്നിരുന്നു എന്നാൽ അവർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിക്കാം കഴിയാതെവന്നതോടെ ചർച്ചകൾ പൊളിയുകയായിരുന്നു.

ജയിച്ചാൽ വിജയ് മുഖ്യമന്ത്രിയാകും. സഖ്യത്തെ നയിക്കുന്ന പ്രധാന കക്ഷിയും ഇവർ തന്നെ. ആദ്യത്തെ പകുതിയിൽ മുഖ്യമന്ത്രി സ്ഥാനം. അകെ പോളിങ് അടക്കുന്ന 234 സീറ്റുകളിൽ പകുതിയിലും ഇവരുടെ സ്ഥാനാർത്ഥികൾ എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു അവർ മുന്നോട്ട് വെച്ചത്. ഈ ആവശ്യങ്ങൾ യഥാർത്ഥ ബോധത്തിന് എതിരാണെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും അണ്ണാ ഡി എം കെ വ്യക്തമാക്കിയിരുന്നു. രൂപീകരിക്കപ്പെട്ട് 50 വർഷത്തിനുള്ളിൽ 30 വര്ഷം തമിഴ്നാട് ഭരിച്ച പാരമ്പര്യം അണ്ണാ ഡി എം കെയ്ക്ക് ഉണ്ടെന്നും അവർ പറഞ്ഞു. അണ്ണാ ഡി എം കെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിജയ്‌യുടെ നേതൃത്വത്തിൽ ഒറ്റക്ക് മത്സരിക്കുമെന്നും ടി വി കെ അറിയിച്ചു.