ആർ ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഇന്നലെയാണ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സർക്കാരിനെ വിമര്ശിച്ചുകൊണ്ടുള്ള പ്രസ്താവനയും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായി. എന്നാൽ പ്രതി വധശിക്ഷ അർഹിക്കുന്നു എന്ന് കട്ടി സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. കൊലപാതകം, ബലാത്സംഗം, മരണത്തിനിടയാക്കും വിധുമുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലില്‍ തുടരനാമെന്നും 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിചിരുന്നു.
ശിക്ഷയിൽ ഇളവ് തേടി മേൽക്കോടതികളിൽ അപ്പീൽ പോകുന്നത് സർവസാധാരണമായി കാണുന്നതാണ് പക്ഷെ ശിക്ഷ കടുപ്പിക്കണം എന്ന ആവശ്യമാണ് സർക്കാരിനുള്ളത്. സ്ത്രീസുരക്ഷ സ്റ്റേറ്റിന്റെ ഉത്തരവാദിത്വം ആണെന്നും അകാര്യത്തിൽ ബംഗാൾ സർക്കാർ പരാജയമാണെന്നും കോടതി വിമർശിച്ചിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന സിബിഐ വാദം കോടതി തള്ളിയിരുന്നു.