കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽനിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യം നിഷേധിച്ചു. പരീക്ഷ എഴുതേണ്ടതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആകാശിന്റെ വാദം. എന്നാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതേ കേസിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതി ചേർത്തിട്ടില്ല. അവരെ സാക്ഷികളായാണ് പരിഗണിക്കുന്നത്. പ്രതിയായ അനുരാജിന് പതിനായിരം രൂപയാണ് ഇവർ കഞ്ചാവ് വാങ്ങുന്നതിനായി ഗൂഗിൾ പേ വഴി അയച്ചു നൽകിയത്.

പണമായും തുക കൈമാറിയിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി ഇവരെ വീണ്ടും ചോദ്യം ചെയ്യും. കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ടു സാങ്കേതിക സര്വകലാശാ ഡയറക്ടർ നേരിട്ടെതിയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിനെ മുൻനിർത്തി ആർക്കും വളരെ എളുപ്പം കോളേജ് ഹോസ്റ്റലിൽനിന്നും പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും സാധിക്കുമെന്ന നിഗമനത്തിലാണിപ്പോൾ അന്വേഷണ സംഘം.