ബ്രസീലിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവല്‍ ജൂനിയർ പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയോട് തോറ്റതോടെയാണ് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പുറത്താക്കൽ നടപടി.

മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയോട് 4-1-നായിരുന്നു ബ്രസീലിൻ്റെ നാണംകെട്ട തോൽവി. ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകൻ ഡോറിവല്‍ ജൂനിയർ ഇനി ആ സ്ഥാനത്ത് തുടരില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചു. ഡോറിവല്‍ ചുമതലയേറ്റശേഷം 16 മത്സരങ്ങൾ കളിച്ച ബ്രസീല ഏഴ് വിജയവും ഏഴ് സമനിലകളും നേടി. രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് ഇതുവരെ യോഗ്യതനേടാൻ ബ്രസീലിനായിട്ടില്ല. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളുള്ളതെന്നും അധികൃതർ വ്യക്തമാക്കി.