പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കാൻ നീക്കം. നിയമപരമായി കൈവശം വെക്കാവുന്നതിലധികം ഭൂമി ചട്ടവിരുദ്ധമായി കൈവശപ്പെടുത്തി എന്ന കാരണത്താലാണ് കേസ്. റെജിസ്ട്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്. കമ്പനികൾക്കു നിയമാനുസൃതമായി 15 ഏക്കർ ഭൂമി മാത്രമാണ് കൈവശം വെക്കാൻ സാധിക്കുക. എന്നാൽ ഒയാസിസ് 25.59 ഏക്കർ ഭൂമിയാണ് കൈവശം വെച്ചിരുന്നത്. ഇത് സഭയിൽ രേഖാമൂലം കാണിച്ചാണ് മന്ത്രി നിയമനടപടികൾ കുറിച്ച പറഞ്ഞത്.

താലൂക്ക് ലാൻഡ് ബോർഡിനോട് നിയനടപടികളുമായി മുന്നോട് പോകാൻ റെവന്യു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. എലപ്പുള്ളി ബ്രൂവറി കേസിൽ ആരംഭം മുതൽ തന്നെ പ്രതിപക്ഷവും എൽ ഡി എഫിലെ ഘടകകക്ഷികളും പ്രതിഷേധിച്ചിരുന്നു. പരിസ്ഥതിക പ്രശ്നങ്ങളും ഭക്ഷ്യ സുരക്ഷയ്യ്ക്കു ഭീഷണിയാകുന്നതും കൃഷിയെ നശിപ്പിക്കുന്നതുമായ നീക്കങ്ങൾ ഇടതുപക്ഷ ആശയങ്ങൾക്ക് എതിരാണെന്നും ആയിരുന്നു പ്രധാന വിമർശനം. സി പി ഐ മുഖപത്രമായ ജനയുഗം ഇതിലൊരു പുനർവിചിന്തനം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയെല്ലാമുള്ള വിഷയങ്ങളിൽ വ്യാപകമായി പ്രതിഷേധം വരുന്നതിനിടെയാണ് ഒയാസിസിനെതിരെ നടപടി എടുക്കാനുള്ള തീരുമാനം സ്വീകരിച്ചത്.