എൻ സി പി കേരള ഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു കേന്ദ്ര നേതൃത്വം. പി സി ചാക്കോ, തോമസ് കെ തോമസ്, എ കെ ശശീന്ദ്രൻ എന്നിവരെയാണ് ശരദ് പവാർ മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനം ലഭിക്കെന്നു ഏറെക്കുറെ ഉറപ്പായതോടെ ശശീന്ദ്രൻ പക്ഷത്തിന്റെ കൂടെ പിന്തുണ നേടി സംസ്ഥാന അധ്യക്ഷൻ ആക്കാൻ സാധിക്കുമെന്നാണ് തോമസ് കെ തോമസ് കരുതുന്നത്. എന്നാൽ തന്റെ രാജി സ്വീകരിച്ചാൽ മറ്റു പേരുകൾ പി സി ചാക്കോ നിർദേശിക്കുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇന്ന് ഉച്ച തിരിഞ്ഞു രണ്ടു മണിയോടെയാണ് മുംബൈയിൽ ചർച്ച നടക്കുക.

സംസ്ഥാന അധ്യക്ഷനാകാനുള്ള താല്പര്യം പവാറിനെ തോമസ് കെ തോമസ് അറിയിച്ചേക്കും. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരെ തെരെഞ്ഞെടുത്തലും അവരെ പിന്തുണയ്ക്കും എന്നാണ് എ കെ ശശീന്ദ്രന്റെ നിലപാട്. കേന്ദ്ര നേതൃത്വവും ശരദ് പവാറും എന്ത് തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും ആകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.