ഓ ടി ടി പ്ലാറ്റുഫോമുകൾ ഇനി കുറച്ചു സൂക്ഷിക്കണം. രാജ്യത്തെ ഓടിടി പ്ലാറ്റുഫോമുകൾക്കും മറ്റു വെബ്‌സൈറ്റുകൾക്കും കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തങ്ങൾ സംപ്രേക്ഷണം ചെയ്യുന്നവയിൽ അശ്‌ളീല ഉള്ളടക്കങ്ങൾ ഉണ്ടാവാൻ പാടില്ല എന്നും 2021ലെ ഐ ടി ചട്ടങ്ങളെല്ലാം പാലിച്ചുവേണം സംപ്രേക്ഷണം നടത്താൻ എന്നുമാണ് കേന്ദ്രത്തെ നൽകിയ മുന്നറിയിപ്പ്.
അത്തരം ഉള്ളടക്കങ്ങൾ കുട്ടികളിലേക്ക് എത്തുകയില്ലന്നു ഉറപ്പു വരണം. അല്ലാത്തപക്ഷം കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം പറഞ്ഞു. രൺബീർ അലഹബാദി നടത്തിയ അശ്‌ളീല പരാമർശങ്ങൾ ഉണ്ടാക്കിയ പ്രശ്‌നങ്ങൾക്ക് പുറമെയാണ് ഇത്തരമൊരു മുന്നറിയിപ്പുമായി കേന്ദ്രം മുന്നോട്ട് വന്നത്. ഓൺലൈൻ മീഡിയയിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാൻ കർശന നിയമം വേണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.