പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം കുട്ടിക്കർഷകരുടെ വീട്ടിൽ എത്തി മന്ത്രിമാരായ റോഷി അ​ഗസ്റ്റിനും ചിഞ്ചു റാണിയും

ഇടുക്കി: വെള്ളിയാമറ്റത്ത് 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരായ മാത്യുവിനെയും ജോർജ്കുട്ടിയെയും സന്ദർശിച്ച് മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അ​ഗസ്റ്റിനും. കുട്ടിക്കർഷകരുടെ വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാ​ഗ്ദാനം നൽകിയത്. മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു.
സംഭവിച്ചത് വൻ ദുരന്തമാണ്. സർക്കാർ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. നാളത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനികകുമെന്നും പറഞ്ഞു. പലയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് കുട്ടിക്കര്‍ഷകര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നത്.

Read More:- പ്രാർത്ഥനകൾ വിഫലം; കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് വയസുകാരി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു, ആതിഷി ഇരുന്നത് മറ്റൊരു കസേരയിൽ

ഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി ആതിഷി മർലേന ചുമതലയേറ്റു. ഡൽഹിയുടെ എട്ടാം...

രാജ്യത്ത് പുതിയ 60 മെഡിക്കൽ കോളജുകൾക്ക് അംഗീകാരം

ഡൽഹി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം...

അൻവറിനെതിരെ വിമർaശനവുമായി പികെ ശ്രീമതി;

കണ്ണൂര്‍: പിവി അൻവർ പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാർട്ടിയെ തളർത്താൻ ശ്രമിച്ചെന്ന...

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി

ഡൽഹി : കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും...