രാജ്യമെമ്പാടും ഇന്ന് ഈദുല്‍ ഫിത്തര്‍ പെരുന്നാള്‍ വളരെ ആവേശത്തോടെ ആഘോഷിക്കുകയാണ്. അതേസമയം, നവരാത്രി, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ച് ചില സ്ഥലങ്ങളില്‍ മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. മാംസം വില്‍ക്കുന്നതിനുള്ള നിരോധനം സംബന്ധിച്ച് ഒരു ഭരണപരമായ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ രംഗത്തെത്തി. വിഷയത്തില്‍ രാഷ്ട്രീയം കലർത്തുന്നവർക്ക് കുടപിടിക്കുന്ന അസംബന്ധമാണ് ഇത് എന്ന് പറഞ്ഞാണ് ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയത്.

മതവും വിശ്വാസവുമെല്ലാം വ്യക്തിപരമായ കാര്യമായതിനാല്‍, ആരുടെയെങ്കിലും മതത്തെക്കുറിച്ചോ വിശ്വാസങ്ങളെക്കുറിച്ചോ അഭിപ്രായം പറയുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ നടന്ന എൻ ഡി എ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി മതം ഉപയോഗിച്ച് ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി വലിയ വിഷയങ്ങളുണ്ട്. കുറഞ്ഞപക്ഷം, രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റുള്ളവരുടെ മതത്തെക്കുറിച്ചോ ഏതെങ്കിലും വ്യക്തിയുടെ മതത്തെക്കുറിച്ചോ അഭിപ്രായം പറയരുത് എന്നും അദ്ദേഹം പറഞ്ഞു.