തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ആരംഭിക്കുന്ന ശ്രീധന്വന്തരി സത്യസായി സൗജന്യ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ കേന്ദ്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. ദേവസ്വം ബോർഡുകളുടേത് സാമൂഹ്യ ഉത്തരവാദിത്വത്തോടെയുള്ള മാതൃകാ പ്രവർത്തനമാണെന്ന് മന്ത്രി പറഞ്ഞു. വ്യാഴാഴ്ച മുതൽ ഡയാലിസിസ് ആരംഭിക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃശൂരിലുള്ള ദേവസ്വം ക്വാർട്ടേഴ്സിലാണ് ഡയാലിസിസ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചുണ്ടലാത്ത്, ദേവസ്വം കമ്മിഷണർ സി. അനിൽ കുമാർ, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ പി.വിമല, ഡെപ്യൂട്ടി കമ്മിഷ്ണർ കെ. സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. അനന്തകുമാർ, റോട്ടറിക്ലബ് ഗവർണർ പി.ആർ. വിജയകുമാർ, ദയ ആശുപത്രി പ്രതിനിധി ഡോ. ഗോവിന്ദൻ കുട്ടി, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.