കണ്ണൂർ മുഴുപ്പിലങ്ങാടിൽ ബിജെപി പ്രവർത്തകനായ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരായ എട്ടു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിലെ 11ആം പ്രതിക്ക് 3 വർഷം തടവ് വിധിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി അറിവുള്ള 2 മുതൽ 6 വരെയുള്ള പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ 7 മുതൽ 9 വരെയുള്ള പ്രതികൾക്കുമാണ് ജീവപര്യന്തം. കേസിൽ ആകെയുള്ള 12 പ്രതികളിൽ 9 പേർ കുറ്റകൾക്കാരാണെന്നു കോടതി നേരത്തെ വിധിച്ചിരുന്നു.
10ആം പ്രതിയെ കോടതി വെറുതെ വിടുകയും ബാക്കിയുള്ള 2 പ്രതികൾ വിചാരണ കാലയളവിൽ മരിച്ചുപോകുകയും ചെയ്‌തിരുന്നു. ടി കെ രജീഷ് ഉൾപ്പടെ ഇക്കേസിൽ നിരപരാധികളെയാണ് പ്രതിചേർത്തിരിക്കുന്നതെന്നും ശിക്ഷ വിധിച്ചാൽ അതിനെതിരെ അപ്പീൽ പോകുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. 2005 ഒക്ടോബർ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു.