കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ തൊടാതെയുള്ള ഇ ഡി കുറ്റപത്രത്തിനെതിരെ പ്രതിഷേധവുമായി സിപിഐഎം. കൊച്ചി ഇ ഡി ആസ്ഥാനത്തേക്ക് ഇന്ന് രാവിലെ 10 മണിക്ക് സിപിഎം ന്റെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ബിജെപിയുടെ പങ്കു വളരെ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്ന പോലീസ് അന്വേഷണ റിപ്പോർട്ടിനെ അട്ടിമറിച്ചാണ് ബിജെപി അനുകൂല കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കലൂർ പി എം എൽ എ കോടതിയിൽ സമർചിപ്പിച്ച കുറ്റപത്രത്തിൽ 23 പ്രതികളാണുള്ളത്. ആലപ്പുഴയിലുള്ള വസ്തു വാങ്ങുന്നതിന് ഡ്രൈവറായ ഷംജീറിന്റെ പക്കല്‍ ധര്‍മ്മരാജ് കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മ്മരാജ് ഹാജരാക്കിയിരുന്നുവെന്നും കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലാത്തതിനാല്‍ തുടരന്വേഷണം വേണ്ടെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. എന്നാല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണ്ണാടകത്തില്‍ നിന്ന് കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.