സിപിഎം സംസ്ഥാന സമ്മേളനത്തിൽ 89 അംഗ സംസ്ഥന കമ്മിറ്റയെ തെരെഞ്ഞെടുത്തു. പുതിയ കമ്മിറ്റയെ എം വി ഗോവിന്ദൻ തന്നെ നയിക്കും. സെക്രെട്ടറിയുടെ പ്രവർത്തനത്തിൽ വിമർശനങ്ങൾ ഉയർന്നു എങ്കിലും അതൃപ്തി ഇല്ലെന്നത് ഗുണകരമായി. യുവതലമുറയെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു തലമുറമാറ്റത്തിനുള്ള തുടക്കം കുറിക്കുകയാണ് സിപിഎം. 17 പുതുമുഖങ്ങളാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിൽ ഉള്ളത്. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർ കമ്മിറ്റിയിലുണ്ട്.

പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, എ കെ ബാലന്‍ എന്നിവര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. സൂസന്‍ കോടി, പി ഗഗാറിന്‍ എന്നിവരെ സംസ്ഥാന സമിതിയില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായായി പുറത്താക്കി. ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ് എംപി, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.