പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തി; എം.വി ഗോവിന്ദൻ-CPM

പാലക്കാട്: മുൻ എം എൽ എയും കെടിഡിസി ചെയർമാനുമായ പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശശി, സി പി എം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ ലഭിച്ചതായി സി പി എം സംസ്ഥാന സെക്രട്ടറി പാലക്കോട് മേഖല റിപ്പോർട്ടിംഗിനിടെ വ്യക്തമാക്കി. പി.കെ ശശിക്കെതിരെ പാർട്ടി ഫണ്ട് തിരിമറി ഉൾപ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍റെ പരിശോധനയ്ക്കിടെയാണ് പി.കെ ശശി, സി പി എം പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് ബാബുവിനെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായത്.

ചിറ്റൂരിൽ വ്യാപക സ്പിരിറ്റ് വേട്ട നടന്നപ്പോൾ സുരേഷ് ബാബുവിന് അതിൽ പങ്കുണ്ടെന്ന് വരുത്തി തീർക്കാൻ ശശി ശ്രമം നടത്തി. സുരേഷ് ബാബുവിന്‍റെ ബന്ധുക്കൾ കള്ളു വ്യവസായ മേഖലയിൽ നിന്നുള്ളവരെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതു കൂടാതെ കോയമ്പത്തൂർ പൊലീസ് സ്റ്റേഷനിൽ സുരേഷ് കുമാർ എന്നയാൾ പ്രതിയായ സ്ത്രീപീഡന കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയുടെ പേര് സുരേഷ് ബാബു എന്ന് മാറ്റി പ്രചാരണം നടത്താനും ശ്രമമുണ്ടായി. ഇതിനായി കൂട്ടുപിടിച്ചത് ദേശീയ മാധ്യമത്തിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകനെയാണ്. ശശിയുടെ പ്രവൃത്തിയിലെ കള്ളത്തരം തിരിച്ചറിഞ്ഞ മാധ്യമപ്രവർത്തകൻ ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

ഇതിന്‍റെ തെളിവുകളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാന നേതൃത്വം കടുത്ത നടപടി എന്ന തീരുമാനത്തിൽ എത്തിയത്. ശശി മുതിർന്ന നേതാവായത് കൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറതാക്കാത്തതെന്നും മേഖലാ റിപ്പോർട്ടിംഗിനിടെ എം.വി ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ശശി ഉപയോഗിച്ചു. പലവട്ടം തിരുത്താൻ അവസരം നൽകി. ശശി അതിന് തയ്യാറായില്ലെന്നും മേഖല റിപ്പോർട്ടിംഗിൽ സെക്രട്ടറി വ്യക്തമാക്കി.#CPM

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...