ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഇന്നലെ 4 വിക്കറ്റിന് ജയിച്ചിരുന്നു. ശുഭമാൻ ഗില്. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ എന്നിവരുടെ അര്ധസെഞ്ചുറികളുടെ ബലത്തിലാണ് 248 എന്ന ലക്ഷ്യം ഇന്ത്യക്ക് മറികടക്കാനായത്. 36 പന്തിൽ 59 റൺസാണ് ശ്രേയസ് അയ്യർ അടിച്ചത്. തുടക്കത്തിലേ ജയ്‌സ്വാളിന്റെയും രോഹിത് ശർമയുടെയും വിക്കറ്റുകൾ വീണപ്പോൾ തകർത്തടിച്ചുകൊണ്ട് ശ്രേയസ് അയ്യരും ക്ഷമയോടെ ഇന്നിംഗ്സ് പടുതിയർത്തിയ ഗില്ലുമാണ് ഇന്ത്യയുടെ ഇന്നിംഗ്സ് സ്ഥിരപ്പെടുത്തിയത്. ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റ് തനിക്ക് ഒട്ടേറെ ഗുണം ചെയ്തു എന്നാണ് അയ്യർ പറയുന്നത്. ഏറെനാൾ അയ്യർ ഏകദിന ടീമിൽ നിന്നും പുറത്തായിരുന്നു. കിട്ടിയ അവസരങ്ങൾ എങ്ങനെ മുതലെടുത്തു ടീമിൽ സ്ഥാനം ഉറപ്പിക്കാം എന്നതിനെ ഒരു മികച്ച ഉദാഹരണമായിരുന്നു ഇന്നലത്തെ അയ്യരുടെ ഇന്നിംഗ്സ്.

“കുറച്ചു കാലങ്ങളായി കളിയിൽ മികവ് നഷ്ടപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയത് എന്നിലെ കഴിവുകൾ മെച്ചപ്പെടുത്തി. ഫോമും ഫിറ്റ്നസ്സും വീണ്ടെടുക്കാനായി. ആഭ്യന്തര ക്രിക്കറ്റ് എന്നിലെ മികവുകൾ പുറത്തു കൊണ്ടുവന്നു” എന്നാണ് അയ്യർ പറഞ്ഞത്. വിരാട് കോഹ്ലി ടീമിൽ ഇല്ലാതിരുന്നതിലാണ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയത്. രഞ്ജി ട്രോഫിയിലും സയ്ദ് മുഷ്‌താഖ് അലി ട്രോഫിയിലും മിന്നുന്ന പ്രകടനം ആയിരുന്നു അയ്യർ കാഴ്ചവെച്ചത്. ഒരു സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും രഞ്ജി ട്രോഫിയിൽ നേടിയപ്പോൾ സയ്ദ് മുഷ്‌താഖ് അലി ട്രോഫിയിൽ മുംബൈയെ ശ്രേയസ് കിരീടത്തിലേക്കും നയിച്ചു.