ആലത്തൂർ എം പി കെ രാധാകൃഷ്ണന് ഹാജരാകാൻ സാവകാശം നൽകി ഇ ഡി. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിനുഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നു എന്നാൽ താൻ പാർലമെന്റ് സമ്മേളനത്തിൽ ആയിരുന്നുവെന്നും ചേലക്കരയിലെ വീട്ടിലെത്തിയപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും എം പി പറഞ്ഞു. ഹാജരാകാൻ തെല്ലും ഭയമില്ലെന്നും എന്നാൽ അമ്മയുടെ മരണാനന്തരചടങ്ങുകൾ കഴിയുന്നത് വരെ സാവകാശം അനുവാടുക്കണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഏപ്രിൽ 7ന് ശേഷം ഹാജരാകാനാണ് നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം ആദ്യം വീണ്ടും നോട്ടീസ് അയക്കും.

ചോദ്യം ചെയ്യലിനെ ശേഷമാണ് കേസിൽ അന്തിമ കുറ്റപത്രം സമമർപ്പിക്കുക. നേരത്തെ ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയിരുന്നതാണ്. കരുവന്നൂർ ബാങ്കിൽ തട്ടിപ്പു നടക്കുന്ന കാലയളവിൽ കെ രാധാകൃഷ്ണൻ തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്നു. തന്റെ സ്വത്തു വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് ഇ ഡി യുടെ ആവശ്യപ്രകാരം കൈമാറിയത്. എന്നാൽ പണം പാർട്ടി അക്കൗണ്ടുകളിൽ എത്തിയെന്നും രാധാകൃഷ്ണനെ ചോദ്യം ചെയ്യാതെ തരമില്ലെന്നുമാണ് ഇ ഡി യുടെ വാദം.