‘മർദ്ദിക്കാൻ വരുമ്പോൾ കാൽ ഉണ്ടോ കൈ ഉണ്ടോ എന്ന് നോക്കില്ല’; ഇ.പി.ജയരാജന്‍

തൃശൂര്‍: മർദ്ദിക്കാൻ വരുന്ന സമയത്ത് കാൽ ഉണ്ടോ കൈ ഉണ്ടോ എന്ന് ആരും നോക്കില്ലെന്നും വികലാംഗനെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍‌വീനര്‍ ഇ.പി.ജയരാജന്‍. നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നടക്കാൻ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റാണ്. ഇതെല്ലാം നിരാശ ബാധിച്ച കോൺഗ്രസിന്‍റെ ഒരു വിഭാഗത്തിന്‍റെ പണിയാണ്. ഒരു വികലാംഗന്‍റെ പണിയാണോ കൊടിയും പിടിച്ചു മുഖ്യമന്ത്രിയുടെ കാറിന്‍റെ മുന്നില്‍ പോകുന്നത്. നടക്കാൻ വയ്യാത്ത ആ പാവത്തിനെ പിടിച്ചുകൊണ്ടുവന്നു കറുത്ത കൊടിയും കൊടുത്തു മുഖ്യമന്ത്രിയുടെ വണ്ടിക്കു മുന്നിലേക്കു തള്ളുന്നവർക്കെതിരെയാണു വികാരം ഉയരേണ്ടത്. ആ പാവം ചെറുപ്പക്കാരനെ എന്തിനാണു കോൺഗ്രസുകാർ ക്രൂരതയ്ക്ക് എറിഞ്ഞുകൊടുക്കുന്നത്? അതിനു പകരം വി.ഡി സതീശനോ കെ.സുധാകരനോ പോയി തല്ലുകൊള്ളൂ. അവരാരും ഉണ്ടാകില്ല. വടി കാണുമ്പോൾ തന്നെ അവർ ഓടുമല്ലോ. സ്ത്രീകളെയടക്കം കൊണ്ടുവന്ന് അക്രമത്തിനു പ്രേരിപ്പിക്കരുത്’ – ജയരാജൻ പറഞ്ഞു.

‘ഗൺമാൻമാരെ ആക്രമിക്കുന്നതു ശരിയാണോ? ഗൺമാൻമാർ ഫേസ്ബുക്കില്‍ നടത്തിയ വെല്ലുവിളിയെല്ലാം രണ്ടാമത്തെ കാര്യമാണ്. ആദ്യം ഈ അക്രമത്തെ അപലപിക്കൂ. അതിനുശേഷം ഗൺമാൻമാരുടെ കാര്യം ചോദിക്കൂ’– ഇ.പി.ജയരാജന്‍ പറഞ്ഞു.

Read more- ഡിഎംകെക്ക് തിരിച്ചടി; മന്ത്രി കെ.പൊന്‍മുടിക്ക് 3 വര്‍ഷം തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...