ലോൺ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാക്കൾ അറസ്റ്റിലായി

പ​ര​പ്പ​ന​ങ്ങാ​ടി: ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി​ക്ക്‌ ലോ​ൺ ന​ൽ​കാ​മെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ര​സ്യം ന​ൽ​കി 70,300 രൂ​പ ത​ട്ടി​യ മൂ​ന്നു​പേ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്തു.ഇ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ചെ​യ്ത പ​ര​സ്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ര​ണ്ടു ല​ക്ഷം രൂ​പ വ​രെ വാ​യ്പ ത​രാ​മെ​ന്നും അ​തി​ന് അ​പേ​ക്ഷ പൂ​രി​പ്പി​ച്ചു ന​ൽ​കേ​ണ്ട​തു​െ​ണ്ട​ന്നും പ​റ​ഞ്ഞ സം​ഘം ഇ​തി​ന്റെ പ്രാ​ഥ​മി​ക ചെ​ല​വി​ലേ​ക്കാ​യി ഒ​ന്നാം ഗ​ഡു​വാ​യി 13,000 രൂ​പ​യും പി​ന്നീ​ട് നാ​ല് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 70,300 രൂ​പ​യും അ​ട​പ്പി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.
വാ​ണി​യ​മ്പ​ലം വൈ​ക്കോ​ല​ങ്ങാ​ടി സ്വാ​ദേ​ശി വി. ​യാ​സ​ർ അ​റ​ഫാ​ത്ത്, വ​ണ്ടൂ​ർ ക​രു​ണാ​ല​യ​പ്പ​ടി സ്വ​ദേ​ശി പി. ​അ​സ്​​ലം,വ​ണ്ടൂ​ർ കോ​ട്ട​ക്കു​ന്ന് സ്വ​ദേ​ശി പി. ​ഫ​ഹ​ദ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ യാ​സ​ർ അ​റ​ഫ​ാത്തി​ന്റെ നാ​ല് അ​ക്കൗ​ണ്ടു​ക​ൾ സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ൽ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ഈ ​അ​ക്കൗ​ണ്ടു​ക​ളെ കു​റി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​മു​ള്ള പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ചി​ല യു​വാ​ക്ക​ളും പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി. ​ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. ജി​നേ​ഷ്, വ​ണ്ടൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ഹു​ൽ​ഹ​മീ​ദ്, എ​സ്.​ഐ​മാ​രാ​യ ആ​ർ. അ​രു​ൺ, യു. ​പ​ര​മേ​ശ്വ​ര​ൻ, ജ​യ​ദേ​വ​ൻ, സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫി​സ​ർ സി​ന്ധു​ജ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​ബീ​ഷ്, ര​ഞ്ജി​ത്ത്, മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...