ചപ്പാത്തിയും ചിക്കനും മാത്രമല്ല; ഇനി മുതൽ ജയിലിൽ ഐസ്ക്രീമും പഴങ്ങളും കിട്ടും, തടവുകാർക്കായി പുതിയ വിഭവങ്ങൾ

മുംബയ്: പാനി പൂരി,​ ഐസ്ക്രീം തുടങ്ങി തടവുകാർക്കായി ജയിൽ ക്യാന്റീനിൽ പുതിയ വിഭവങ്ങൾ ഒരുക്കുന്നു. മാത്രമല്ല. ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകും. മഹാരാഷ്ട്രയാണ് തടവുകാരുടെ മാനസികാരോഗ്യത്തിനായി പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉൾപ്പെടെ 173 വസ്തുക്കളാണ് പുതുതായി ചേർത്തത്.

അച്ചാർ, കരിക്ക്, കാപ്പിപ്പൊടി, മധുരപലഹാരങ്ങൾ, പാനിപൂരി, ഐസ്ക്രീം, പഴങ്ങൾ തുടങ്ങിയ അതിൽ ചിലത് മാത്രം. ഫേസ്‌വാഷുകൾ, ഹെയർ ഡൈകൾ, ബർമുഡ, പുകയിലയുടെ ആസക്‌തി ഇല്ലാതാക്കാൻ മരുന്നുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ തടവുകാരുടെ മാനസികനില തകർക്കുന്നു എന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നും എ.ഡി.ജി.പി അമിതാഭ് ഗുപ്‌ത പറയുന്നു.

മാനസികാരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഭക്ഷണമുൾപ്പെടെ വിപുലീകരിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ഈ മാസം ആദ്യം ഉത്തർപ്രദേശിലും ഇത്തരത്തിൽ മാറ്റം വരുത്തിയിരുന്നു. മതഗ്രന്ഥങ്ങളുൾപ്പെടെ വായിക്കാൻ നൽകുകയും സാഹിത്യ വാസന പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...