പാളയത്തെ യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിൽ ഇന്ന് നടന്ന എക്സൈസ് റെയ്‌ഡിൽ കഞ്ചാവ് പിടികൂടി. ചെറിയ അളവിലാണ് കഞ്ചാവ് കണ്ടെത്തിയതെങ്കിലും എക്സൈസ് റെയ്‌ഡ് പുരോഗമിക്കുകയാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വിദ്യാർഥികൾ തന്നെയാണ് ഇക്കാര്യത്തെ കുറിച്ചുള്ള വിവരം നല്കിയത്.

നാലു പാക്കെറ്റുകളിലായി 20 ഗ്രാമ കഞ്ചാവാണ് ആദ്യ ഘട്ടത്തിൽ കണ്ടെത്തിയത്. എല്ലാ മുറികളും പരിശോധിക്കുമെന്നും എക്സൈസ് പറഞ്ഞു. ഹോസ്റ്റൽ എസ് എഫ് ഐ യുടെ നിയന്ത്രണത്തിലാണെന്നും എസ് എഫ് ഐ ക്കു ഇതിൽ പങ്കുണ്ടെന്നുമുള്ള വാദം എസ് എഫ് ഐ തള്ളി.