തുടർതോൽവികൾക്ക് പിന്നാലെ ശിക്ഷ ഏറ്റു വാങ്ങി മുംബൈ ക്യാപ്റ്റൻ പാണ്ട്യ. 12 ലക്ഷം പിഴ ചുമത്തി.

2025 ഐ പി എല്ലിൽ തുടക്കം പാളി മുംബൈ ഇന്ത്യൻസ്. ആദ്യ മത്സരത്തിൽ ചെന്നൈയോടും രണ്ടാം മത്സരത്തിൽ ഗുജറാത്തിനോടും തോൽവി ഏറ്റുവാങ്ങിക്കൊണ്ട് ഇപ്പോൾ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്. ഇതിനു പിന്നാലെയിപ്പോൾ മറ്റൊരു നടപടി കൂടെ നേരിടുകയാണ് ക്യാപ്റ്റൻ ഹാർദ്ദിക്‌ പാണ്ട്യ. കുറഞ്ഞ ഓവർ നിരക്കിന്റെ കാരണത്താൽ 12 ലക്ഷം രൂപ പിഴ ചുമത്തിയെന്നു ഐ പി എൽ പ്രസ്താവനയിലൂടെ അറിയിച്ചു. ഐ പി എൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്.

മുംബൈ

കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവര്‍ നിരക്കിന് ഒരു മത്സരത്തിൽ വിലക്ക് നേരിട്ട ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈക്ക് വേണ്ടി ഗുജറാത്തിനെതിരെ കളത്തിലിറങ്ങിയത്. ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ്, കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റൻമാരെ വിലക്കുന്നത് നിർത്തലാക്കാൻ ഐപിഎൽ തീരുമാനിച്ചിരുന്നു. ഹാർദിക്കിനെ സംബന്ധിച്ചിടത്തോളം മറ്റു സംഭവങ്ങളും ഉണ്ടായ ഒരു ദിനമായിരുന്നു അഹമ്മദാബാദിലേത്. ബൗളിംഗിൽ 4 ഓവറിൽ വെറും 29 റൺസ് മാത്രം വഴങ്ങിയ ഹാര്‍ദിക് 2 വിക്കറ്റുകൾ സ്വന്തമാക്കി. ബാറ്റിംഗിനിടെ ഗുജറാത്ത് താരം സായ് കിഷോറുമായി ഹാര്‍ദിക് ഇടയുകയും ചെയ്തു. ബാറ്റിങ്ങിൽ ശോഭിക്കാൻ ഹാർദിക്കിനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ശ്രീരാമനെ അപമാനിച്ചു; ജബൽപൂരിൽ സ്കൂൾ തകർത്തു ഹിന്ദു സംഘടന.

ശ്രീരാമനെ സ്കൂൾ പ്രിൻസിപൽ അപമാനിച്ചു എന്നാരോപിച്ചു മധ്യപ്രദേശിലെ ജബല്പൂരിലെ ജോയ് സ്കൂൾ...

കക്കാടംപൊയിലിൽ 40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.

40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. കക്കാടം പൊയിൽ സ്വദേശി...

രോഗശയ്യയിലും നാടിൻ്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച് പത്മശ്രി കെ വി റാബിയ

കോട്ടക്കൽ: രോഗശയ്യയിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അക്ഷരപുത്രി പത്മശ്രീ...

നിലമ്പൂരിൽ എം സ്വരാജ് ഇല്ല. പകരം ഇടതിന്റെ പ്രമുഖ നേതാവ്?

ഇടതിന്റെ വീറും ആവേശവും കാത്തിരിക്കുന്ന പോരാട്ട ഭൂമിക. വെട്ടിപ്പിടിച്ചതെല്ലാം സ്വന്തം വോട്ടുകൾ...