ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നല്കാൻ താല്പര്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കരുതെന്നും നിർബന്ധപൂർവം സമ്മതിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എസ് ഐ ടി യുടെ ഇടപെടലുകൾ ബുദ്ധിമുട്ടുണ്ടാക്കിയാൽ നേരിട്ട് ഹൈകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നല്കാൻ സമ്മർദം നേരിടുന്നു എന്ന ഒരു പരാതിയിന്മേലാണ് ഹൈക്കോടതിയുടെ ഈ നിർദേശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായതോടെ പരാതി നൽകാനും മൊഴികൾ രേഖപ്പെടുത്താനും പലരും വിസമ്മതിക്കുന്നു എന്നതാണ് വാസ്തവം.

നോട്ടീസ് ലഭിച്ചവർക്ക് നേരിട്ട് മജിസ്‌ട്രേറ്റിന്റെ മുന്നിൽ മൊഴി നൽകാവുന്നതാണ്. താല്പര്യമില്ലാത്തവർക്ക് അത് കോടതിയിൽ ഹാജരായി “മൊഴി നല്കാൻ താല്പര്യമില്ല” എന്ന് നേരിട്ട് പറയാവുന്നതുമാണ്. 50 കേസുകൾ നിലവിൽ കമ്മിറ്റി റിപ്പോർട്ടിന്മേൽ രജിസ്റ്റർ ചെയ്തു എന്നും അവയിൽ 4 കേസുകൾ അന്വേഷണം പൂർത്തിയാക്കിയശേഷം റിപ്പോർട്ട് സമർപ്പിച്ചിരുന്നു എന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.