വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം. കെ എം എബ്രഹാമിനെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവ്.

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിന്മേൽ മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം 2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരുന്നപ്പോള്‍ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് സി ബി ഐ അന്വേഷണം നടക്കട്ടെ എന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

സി ബി ഐ

നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സി ഇ ഒ എന്നി പദവികൾ വഹിക്കുകയാണ് കെ എം എബ്രഹാം. കൊച്ചി സി ബി ഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്. സംസ്ഥാന വിജിലൻസ് കെ എം എബ്രഹാമിനെതിരായ പരാതി അന്വേഷണ ശേഷം തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെ എം എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. ഈ അന്വേഷണത്തിന് ഫലമായാണ് ഐഎഎസുകാര്‍ അന്ന് സമരത്തിലേക്ക് നീങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അണ്ണാ ഡിഎംകെ വീണ്ടും ബിജെപികൊപ്പം; ഡിഎംകെ യെ ഒന്നിച്ച് നേരിടുമെന്ന് അമിത് ഷാ

അടുത്ത വർഷം അസംബ്ലി തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ എ ഐ എ ഡി...

അമേരിക്കൻ പകയ്ക്കു ചൈനയുടെ തിരിച്ചടി: തീരുവ യുദ്ധം അവസാനിക്കുന്നില്ല.

മറ്റു രാജ്യങ്ങൾക്കു ചുങ്കത്തെ ചുമത്തുന്നതിൽ ഇളവ് നൽകിയപോഴും ട്രംപ് ചൈനയ്ക്കു മേൽ...

പീഡന ശ്രമം ചെറുത്തു; ആറു വയസുകാരന് ദാരുണാന്ത്യം. പ്രതി അറസ്റ്റിൽ.

തൃശ്ശൂര്‍: മാളയില്‍ പീഡന ശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന...

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: ഡ്രൈവർക്കു ജീവപര്യന്തം തടവ്.

കോവിഡ് ബാധിതയായ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർ നൗഫലിന് ജീവപര്യന്തം...