ആലപ്പുഴയിൽ നിന്നും 2 കോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്നറിയപെടുന്ന തസ്ലിമ സുൽത്താനയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് മുഖാന്തരം കച്ചവടം നടത്താനായി ആലപ്പുഴ എത്തിയത്, കഞ്ചാവിന്റെ ഉറവിടം തായ്‌ലൻഡ് ആണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. കഞ്ചാവ് കച്ചവടത്തിന് പുറമെ വലിയ സെക്സ് റാക്കെറ്റിന്റെ കണ്ണിയുമാണ് ക്രിസ്റ്റീന എന്നും പോലീസ് കണ്ടെത്തി. ലഹരി നൽകി മയക്കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമാണ് ക്രിസ്റ്റീന.

യുവതിയുടെ ആലപ്പുഴയിലേക്കുള്ള വരവിനു പിന്നിൽ സെക്സ് റാക്കറ്റ് പ്രവർത്തനത്തിന് സാധ്യതയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിൽ ആലപ്പുഴയ്ക്ക് പുറമേ എറണാകുളത്തും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് ക്രിസ്റ്റീന മൊഴി നൽകി. ഇവരിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവ് വീര്യം കൂടിയതാണെന്നും എം ഡി എം എ യെക്കാൾ അപകടകാരിയുമാണെന്നും അന്വേഷണ സംഘം പറഞ്ഞു.