രൂപയുടെ ഇടിവ് സർവ്വകാല റെക്കോർഡിൽ. നിലവിൽ 87.14 ആണ് രൂപയുടെ മൂല്യം. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളാണ് ഈ അവസ്ഥക്ക് കാരണം എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ ചുമത്തിയിട്ടുള്ള താരിഫ് നിരക്കുകൾ ഡോളറിന്റെ മൂല്യം കുത്തനെ കൂട്ടി. യു എസ് ഏറ്റവും കൂടുതൽ വ്യാപാര ബന്ധങ്ങളിലേർപ്പെട്ട രാജ്യങ്ങൾകെതിയാണ് ഇറക്കുമതി ചുങ്കത്തെ വർധിപ്പിച്ചിട്ടുള്ളതും. അതോടെ പല ഏഷ്യൻ കറന്സികളുടെയും മൂല്യം കുത്തനെ ഇടിഞ്ഞു. ചൈന, മെക്സിക്കോ. കാനഡ എന്നീ രാജ്യങ്ങൾക്കാണ് ഏറ്റവും അധികം നികുതി ചുമത്തിയിട്ടുള്ളത്. ചൈനയ്ക്ക് 10% തീരുവയും ക്യാനഡയ്ക്കും മെക്സിക്കോയ്ക്കും 5% തീരുവയുമാണ് നിലവിൽ ചുമത്തിയിട്ടുള്ളത്.
അമേരിക്കയുടെ ഈ തീരുമാനം വന്നതിനു പിന്നാലെ കാനഡയും മെക്സിക്കോയും അതെ നാണയത്തിൽ തിരിച്ചടിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ഇറക്കുമതികൾക്കു 25% നികുതി ചുമത്തുമെന്നാണ് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. യു എസ് ചെയ്തതുപോലെ തിരിച്ചും തീരുവ ചുമത്തുമെന്ന് മെക്സിക്കോയും വ്യക്തമാക്കി. അതോടെ രാജ്യങ്ങൾ തമ്മിൽ നികുതി യുദ്ധത്തിനുള്ള പടപ്പുറപ്പാടായി എന്ന് തന്നെ പറയാം.