സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെലിൽ കൂട്ടക്കൊല ചെയ്തുവെന്നത് സത്യത്തിന് വിപരീതം: ബെഞ്ചമിൻ നെതന്യാഹു

പലസ്തീൻ നാഷണൽ അതോറിറ്റി അവകാശവാദത്തെ തള്ളി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഇസ്രായേൽ സ്വന്തം പൗരന്മാരെ ഒക്ടോബർ ഏഴിലെ സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെലിൽ കൂട്ടക്കൊല ചെയ്തുവെന്നതായിരുന്നു പലസ്തീൻ നാഷണൽ അതോറിറ്റിയുടെ അവകാശവാദം…അവകാശവാദം സത്യത്തിന് വിപരീതമാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി…

“ഇന്ന്, ‌പലസ്തീൻ അതോറിറ്റി തീർത്തും അപകീർത്തികരമായ ഒരു കാര്യം പറഞ്ഞു. ഗാസയ്ക്ക് സമീപം നടന്ന മ്യൂസിക് ഫെസ്റ്റിവെലിൽ ഭീകരമായ കൂട്ടക്കൊല നടത്തിയത് ഹമാസാണെന്ന് അവർ നിഷേധിച്ചു. ആ കൂട്ടക്കൊല നടത്തിയത് ഇസ്രായേൽ ആണെന്നാണ് ഈ ആരോപണത്തിന് പിന്നിൽ. ഇത് സത്യത്തിന്റെ പൂർണ്ണമായ വിപരീതമാണ്. മുൻകാലങ്ങളിൽ ഹോളോകോസ്റ്റിന്റെ അസ്തിത്വം നിഷേധിച്ച അബു മാസെൻ (മഹമൂദ് അബ്ബാസ്) ഇന്ന് ഹമാസ് കൂട്ടക്കൊലയുടെ അസ്തിത്വം നിഷേധിക്കുകയാണ്, അത് അംഗീകരിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലാണ് പലസ്തീൻ അതോറിറ്റി. കൂട്ടക്കൊലയുടെ അസ്തിത്വം നിഷേധിച്ച, മഹമൂദ് അബ്ബാസിന്റെ അഭിപ്രായങ്ങൾ ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസിന്റെ അസ്തിത്വം നിഷേധിക്കുന്നതാണെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞു.

പലസ്തീൻ പ്രസിഡന്റിന്റെ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും മേഖലയിൽ സമാധാനം കൈവരിക്കാനുള്ള മാർഗം ഇതല്ലെന്നും നെതന്യാഹു പറഞ്ഞു. അതിനിടെ ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ നിന്നും പുതിയ വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ തട്ടികൊണ്ടുപോയ രണ്ട് പേരെ അൽ-ഷിഫ ആശുപത്രിയിൽ ബന്ദികളാക്കിയതായും എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...