ISRO ചെയർമാൻ മഹാ മണ്ഡലേശ്വറിനെ സന്ദർശിച്ചു

പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വെച്ച് ISRO ചെയർമാൻ Dr നാരായണൻ ജുന അഘാഡ മഹാമണ്ഡലേശ്വർ സ്വാമി അദ്വേശാനന്ദ ഗിരിയെ സന്ദർശിച്ചു. ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത ശേഷമാണ് ചെയർമാൻ സ്വാമിയെ സന്ദർശിച്ചത്. ഒരു മില്യൻ നാഗ സന്യാസിമാരുടെ പരമാചാര്യനും ഹിന്ദു ധർമ്മാചാര്യസഭയുടെ അദ്ധ്യക്ഷനുമാണ് മഹാമണ്ഡലേശ്വർ അദ്വേശാനന്ദ സ്വാമി. ഭാരതത്തിൻ്റെ ജ്ഞാന പാരമ്പര്യത്തെ കുറിച്ചും ഭാരതം വീണ്ടും വിശ്വഗുരുവായി തീരാൻ ആദ്ധ്യാത്മിക മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും നടത്തുന്ന പ്രവർത്തനങ്ങൾ ഇരുവരും ചർച്ച ചെയ്തു.

കുംഭമേളയോടനുബന്ധിച്ച് ശിക്ഷാസംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിച്ച ജ്ഞാനമഹാകുംഭയുടെ സമാപന സഭയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഡോ. നാരായണൻ. തുടർന്ന് അദ്ദേഹം പ്രയാഗ് രാജ് MNIT യിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംവദിച്ചു. കുംഭ നഗരിയിലെ സെക്ടർ എട്ട് കേന്ദ്രമായ ജ്ഞാനമഹാകുംഭയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശിയായ അരുൺ ചെയർമാനോടൊപ്പം ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പി സി ജോർജ്ജ് കുടുങ്ങുമോ? മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാനൽ ചർച്ചയ്ക്കിടെ വിദ്വെഷ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവ് പി...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. കോൺ​ഗ്രസ് പട്ടികയിൽ ഈ നേതാക്കൾ.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി...

ചികിത്സ ഫലം കണ്ടില്ല: മസ്തകത്തിൽ മുറിവേറ്റ ആന ചരിഞ്ഞു.

അതിരപ്പള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തിൽ ചികിത്സയിയിലായിരുന്നു...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നീട്ടി വെക്കാൻ ശ്രമം: കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ശ്രമം നടക്കുകയാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ കൂടെ അറിഞ്ഞുകൊണ്ടാണ്...