ദേശീയ നേതൃത്വം എൻ.ഡി.എ യുടെ ഭാഗമായത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയ പേരിലും ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറെടുക്കുകയാണ് ജെ ഡി എസ് കേരള ഘടകം. അതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ നടപടികൾ പൂർത്തിയാക്കി പൂർണമായും ഇടതുപക്ഷത്തോട് ഒപ്പം ചേർന്ന് നിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അതിനു ശേഷം ഘടകത്തെ പൂർണമായി പുതിയ പാർട്ടിയിലേക്ക് ലയിപ്പിക്കും. ഇതുവഴി കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ കഴിയുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജനതാദള്‍ എന്ന പഴയ പേരും പിളർപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ചിഹ്നമായ ചക്രവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. അയോഗ്യത മറികടക്കാനായി മന്ത്രി കെ കൃഷ്‌ണൻകുട്ടിയും മാത്യു ടി തോമസും പാർട്ടിയിൽ ഉടനടി പാർട്ടിയിൽ ഭാരവാഹിത്വവും ഏറ്റെടുക്കില്ല.