K മുരളീധരന്റെ ചാണക്യ തന്ത്രം ; ആ നേതാവ് ഇനി മന്ത്രിസഭയിലേക്കില്ല ?

കെപിസിസി റിപ്പോർട്ട് വിവാദമായതിനെ തുടർന്ന് കെ മുരളീധരൻ പറഞ്ഞ വാക്കുകൾ പിന്നീട് വലിയ ചർച്ചയായി മാറുകയാണ്..
തൃശൂർ ലോക്സഭാ സീറ്റ് തിരിച്ചുപിടിക്കാൻ മുൻ എംപി ടിഎൻ പ്രതാപൻ തന്നെ വേണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്..
കെ മുരളീധരൻറെ ഈ പ്രസ്താവന പ്രതാപനെ ലക്ഷ്യം വച്ചെന്ന് സൂചന.ലോക്സഭയിൽ നിന്നും മടങ്ങി നിയമസഭയിലെത്തി എംഎൽഎയും മന്ത്രിയുമാകാനുള്ള പ്രതാപൻറെ ആഗ്രഹം മനസിലാക്കിയാണ് അദ്ദേഹം തൃശൂർ ലോക്സഭയിൽ തന്നെ മൽസരിക്കട്ടെയെന്ന നിലപാടുമായി മുരളി രംഗത്തുവന്നതെന്നാണ് നിരീക്ഷണം.

ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതാപൻ നിയമസഭയിലേയ്ക്ക് മൽസരിക്കുന്നതിന് തടയിടാനാകും. ലോക്സഭാംഗമായിരിക്കെ പല തവണ നിയമസഭയിൽ മൽസരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നേതാവായിരുന്നു പ്രതാപൻ. അതുകൂടി പരിഗണിച്ചായിരുന്നു കഴിഞ്ഞ തവണ പ്രതാപനെ പിൻവലിച്ച് കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേയ്ക്ക് മൽസരിപ്പിച്ചത്. ലോക്സഭയിൽ പോയാൽ തൽക്കാലം വെറും എംപിയായി ഇരിക്കേണ്ടിവരും. അതേസമയം നിയമസഭയിലാണെങ്കിൽ അടുത്ത തവണ ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടായിരിക്കെ സംസ്ഥാന മന്ത്രിയായി വിലസാം.

എംപിമാരിൽ പലരുടെയും ലക്ഷ്യം കഴിഞ്ഞ തവണ കേരളത്തിലേയ്ക്ക് മടങ്ങാനായിരുന്നു. എന്നാൽ ഹൈക്കമാൻറ് ഇവർക്ക് പച്ചക്കൊടി കാണിച്ചില്ല. ജയസാധ്യത തന്നെയായിരുന്നു പ്രശ്നം. എന്നാൽ പത്മജ ബിജെപിയിൽ ചേർന്നതോടെ പ്രതാപന് മാത്രം മൽസരരംഗത്ത് നിന്ന് മാറാൻ അനുമതി നൽകി മുരളീധരനെ തൃശൂരിലേയ്ക്ക് മാറ്റുകയായിരുന്നു പാർട്ടി ചെയ്തത്. ജയസാധ്യത പറഞ്ഞ് പ്രതാപനെ വീണ്ടും ഡൽഹിക്കയയ്ക്കാനാണ് പുതിയ നീക്കം. തൃശൂരിലെ പരാജയത്തിൻറെ സാഹചര്യത്തിൽ മുരളിയും പ്രതാപനും നല്ല ബന്ധത്തിലല്ല.

അതേസമയം കോൺഗ്രസ്‌ ബിജെപിക്ക്‌ വോട്ട്‌ മറിച്ചതിനാലാണ്‌ തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തായതെന്ന്‌ സമ്മതിക്കുന്ന കെപിസിസി റിപ്പോർട്ട്‌ പുറത്തായതോടെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയില്ലാതെ മുന്നോട്ട്‌ പോകാനാകില്ലെന്നാണ്‌ കെ മുരളീധരന്റെ നിലപാട്‌. തനിക്ക്‌ പറയാനുള്ളത്‌ സമിതി അംഗങ്ങളോട്‌ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പ്രതികരിച്ചു.

തോൽവിക്ക്‌ കാരണക്കാരെന്ന്‌ റിപ്പോർട്ടിൽ പറയുന്ന ടി എൻ പ്രതാപൻ കെപിസിസി വർക്കിങ്‌ പ്രസിഡന്റാണ്‌. സിറ്റിങ്‌ എംപിയായ അദ്ദേഹത്തെ മാറ്റി മുരളീധരനെ സ്ഥാനാർഥിയാക്കിയതോടെയാണ്‌ ഈ പദവി ലഭിച്ചത്‌. കെഎസ്‌യുവിന്റെ ചുമതലയും പ്രതാപനാണ്‌. അനിൽ അക്കര കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌. ഇവരെ പദവികളിൽനിന്ന്‌ ഒഴിവാക്കണമെന്നാണ്‌ ആവശ്യം. തൃശൂർ കോർപറേഷനിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും തൃശൂർ, ഒല്ലൂർ, പുതുക്കാട്‌, മണലൂർ, നാട്ടിക തുടങ്ങിയ മണ്ഡലങ്ങളിലുമായി ബിജെപി വോട്ടുകൾ അനധികൃതമായി ചേർത്തപ്പോൾ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്ണടച്ചുവെന്ന ആരോപണം റിപ്പോർട്ടിലുണ്ട്‌. മുൻ തെരഞ്ഞെടുപ്പിനേക്കാൾ 86,965 വോട്ടാണ്‌ കോൺഗ്രസിന്‌ കുറഞ്ഞത്‌. ബിജെപി ജയിച്ചത്‌ 74,686 വോട്ടിനും. കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട്‌ കെപിസിസി ഓഫീസിൽ നിന്നാണ്‌ ചോർന്നതെന്ന്‌ ആരോപണം ഉയർന്നിട്ടുണ്ട്‌. തന്റെ പേര്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഉയർന്നത്‌ കണ്ടാണ്‌ ഇത്തരം അപവാദപ്രചാരണമെന്ന്‌ അനിൽ അക്കര പ്രതികരിച്ചു.

ഇതോടെ കോൺഗ്രസ്‌– ബിജെപി അന്തർധാരയാണ് തെളിഞ്ഞത്‌ എന്നാണ് മറുപക്ഷ വാദം..ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരനെ തോൽപ്പിച്ചത്‌ കോൺഗ്രസ്‌ നേതാക്കളെന്ന്‌ കെപിസിസി അന്വേഷണ സമിതിയും കണ്ടെത്തിയതോടെ തെളിഞ്ഞത്‌ ബിജെപിയുമായുള്ള അന്തർധാര. ജില്ലയിലെ വിവിധ വിഷയങ്ങളിൽ ബിജെപിയുടെ കോടാലിക്കൈകളായി പ്രവർത്തിച്ച ടി എൻ പ്രതാപനും അനിൽ അക്കരയുമാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ കാരണക്കാരെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കരുവന്നൂർ ബാങ്ക്‌, വടക്കാഞ്ചേരി ലൈഫ്‌ ഫ്ലാറ്റ്‌ തുടങ്ങിയ വിഷയങ്ങളിലൊക്കെ കേന്ദ്ര ഏജൻസികളെ മുൻനിർത്തി വിഷലിപ്‌തമായ സിപിഐ എം വിരോധമാണ്‌ ഇരുവരും പ്രചരിപ്പിച്ചത്‌. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിൽ ഇവർ ബിജെപി നേതാക്കൾക്കൊപ്പംകൂടി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റും മന്ത്രിസ്ഥാനവും മോഹിച്ച്‌ ലോക്‌സഭയിലേക്കില്ലെന്ന്‌ പ്രഖ്യാപിച്ച ടി എൻ പ്രതാപൻ ബിജെപിക്ക്‌ അവസരമൊരുക്കുകയായിരുന്നു. കെപിസിസി സമിതിയുടെ റിപ്പോർട്ടിൽ ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. മണലൂർ, ഗുരുവായൂർ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു എംപി ആയിരുന്നപ്പോൾ അദ്ദേഹം സജീവമായത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഹായവും പ്രതാപൻ പ്രതീക്ഷിക്കുന്നുണ്ട്‌. അനിൽ അക്കര ബിജെപി നേതാക്കൾക്ക്‌ വേണ്ടപ്പെട്ടയാളാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റും ബിജെപിയുടെ സഹായവുമാണ്‌ ലക്ഷ്യം എന്ന വിമർശനവും ശക്തമാണ്..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചു’: കോൺഗ്രസ്‌

ഡൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചതായി കോൺഗ്രസ്....

കെ.ആർ മീരയുടെ പഴയ നോവൽ ‘കുത്തിപ്പൊക്കി’ വി.ടി ബൽറാം

തിരുവനന്തപുരം: ഗാന്ധിവധവുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദത്തിനിടെ, കെ.ആർ മീരയുടെ പഴയ നോവൽ...

സർക്കാരിന്റെ ഇരട്ടനയം ; ഘടകകക്ഷികളും മൗനത്തിൽ

കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കവും...

തട്ടിപ്പിലെ രാഷ്ട്രീയ വഴികൾ; പരാതികൾ കൂമ്പാരമാകുന്നു

സ്‌ത്രീകൾക്ക്‌ ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ...