സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി ആയി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ ചേർന്ന് ജില്ലാ കമ്മിറ്റി യോഗത്തിലാണ് രാഗേഷിനെ ജില്ലാ സെക്രട്ടറി ആയി തീരുമാനിച്ചത്. നിലവിലെ സെക്രട്ടറി എം വി ജയരാജൻ സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രെട്ടറിയെ തെരെഞ്ഞെടുത്തത്. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണ് രാഗേഷ്.

എസ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്, രാജ്യസഭാ എം പി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിലും പ്രവർത്തിച്ചിരുന്നു. നരേന്ദ്ര മോഡി സർക്കാരിനെതിരെയുള്ള ഡൽഹി കേന്ദ്രികരിച്ചുള്ള കർഷകപ്രക്ഷോഭത്തിലും രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു.