പരശുറാം ട്രെയിനിലെ ദുരിതയാത്രയ്ക്ക് അവസാനമില്ല,…ലേഡീസ് കംപാർട്ടുമെന്റിൽ കയറാനാവാതെ വടകരയിൽനിന്നു റിസർവേഷൻ കംപാർട്ടുമെന്റിൽ കയറിയവരെ ടിടിഇയും പൊലീസും ചേർന്ന് ഇറക്കിവിട്ടു. കയറിയ സ്റ്റേഷനിൽ തന്നെ ഇറക്കിവിട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ നിരസിച്ചാണ് ടിടിഇയും പൊലീസും യാത്രക്കാരെ വടകരയിൽത്തന്നെ ഇറക്കിയത്. ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ ബാക്കിനിൽക്കെയായിരുന്നു അപകടകരമായ ഈ നടപടി.
കണ്ണൂർ–ഷൊർണൂർ മേഖലയിൽ ഏതാനും മാസമായി ഈ ദുരിതയാത്ര തുടരുകയാണ്. ഇരുഭാഗത്തേക്കുമുള്ള പരശുറാം എക്സ്പ്രസ്സിൽ അക്ഷരാർഥത്തിൽ നരകയാത്രയാണ്. തിരക്കേറിയ പരശുറാം എക്സ്പ്രസ് ട്രെയിനിൽ രണ്ടു പെൺകുട്ടികൾ തിങ്കളാഴ്ച കുഴഞ്ഞുവീണിരുന്നു. രാവിലെ വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്കു കയറിയ വിദ്യാർഥിനികളാണു കുഴഞ്ഞുവീണത്. ഈ സമയം ട്രെയിനിൽ കാലു കുത്താനിടമില്ലാത്തവിധം തിരക്കായിരുന്നു.
ശ്വാസം മുട്ടിക്കുന്ന തിക്കിലും തിരക്കിലും നരകയാത്ര ചെയ്യാൻ വിധിക്കപ്പെട്ട മലബാറിൽ . പരശുറാം എക്സ്പ്രസ്സിലെ തിരക്കേറിയ ലേഡീസ് കംപാർട്ടുമെന്റിൽ കയറാനാവാതെ വടകരയിൽനിന്നു റിസർവേഷൻ കംപാർട്ടുമെന്റിൽ കയറിയവരെ ടിടിഇയും പൊലീസും ചേർന്ന് ഇറക്കിവിട്ടു. കയറിയ സ്റ്റേഷനിൽ തന്നെ ഇറക്കിവിട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ നിരസിച്ചാണ് ടിടിഇയും പൊലീസും യാത്രക്കാരെ വടകരയിൽത്തന്നെ ഇറക്കിയത്. ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ ബാക്കിനിൽക്കെയായിരുന്നു അപകടകരമായ ഈ നടപടി.