ചിറ്റൂർ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യമറിയിച്ചത്…. അപകടത്തിൽ പരിക്കേറ്റ മനോജിന്‍റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.
അതേസമയം, ഇന്ന് പുലർച്ചെ മൂന്നോടെ വിമാനത്തിൽ കൊച്ചിയിലെത്തിച്ച മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ ഏഴു മണിയോടെ ചിറ്റൂരിലെത്തിച്ചു. ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിൽ രാവിലെ 8.30 വരെ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹങ്ങൾ 10 മണിയോടെ ചിറ്റൂർ മന്ദക്കാട് ശ്മശാനത്തിൽ സംസ്കരിക്കും.