കേന്ദ്ര ന്യുനപക്ഷകാര്യ മന്ത്രി കിരൺ റിജിജു കേരളത്തിലേറ്റിഹ്മ്. ഈ മാസം 15ന് മുനമ്പത്തു വെച്ച് എൻ ഡി എ നടത്തുന്ന അഭിനന്ദൻ സഭയിൽ പങ്കെടുക്കും. ഈ മാസം 9ന് എത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം പക്ഷെ പിന്നീട് അത് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ന്യുനപക്ഷകാര്യ മന്ത്രി എന്ന നിലയിൽ വഖഫ് ബിൽ സഭയിൽ അവതരിപ്പിക്കുകയും ബിൽ നിയമാകുന്നതോടെ മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇരു സഭകളിലും ബിൽ പാസായതോടെ സമരം ചെയ്തിരുന്നവരിൽ പലരും ആഹ്ലാദപ്രകടനം നടത്തുകയും ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ബിജെപി അംഗങ്ങളാകുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ രാഷ്ട്രപതി ഒപ്പുവെച്ചതോടെ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു.