ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം: പത്തനാപുരം നടുകുന്നിൽ ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പിടവൂർ ലതീഷ് ഭവനിൽ രൂപേഷ് (40) ആണ് മരിച്ചത്. ആക്രമണത്തിനും ആത്മഹത്യക്കും പിന്നില്‍ കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അതിനുശേഷം സ്വയം തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രൂപേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ അഞ്ജു (27) തിരുവനന്തപുരം മെഡിക്കൽ കോളജിലും മകൾ അരുഷ്മ (10) എസ്എടിയിലും ചികിത്സയിലാണ്.

നടുകുന്നത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു രൂപേഷും കുടുംബവും. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇരുവരുടെതും പ്രണയ വിവാഹമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. രൂപേഷിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more- ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലാലേട്ടന് ക്ലാഷ് വെച്ചുകൊണ്ട് ആക്ഷൻ ഹീറോ സാക്ഷാൽ ജയൻ: ശരപഞ്ജരം റീ റിലീസ് ഏപ്രിൽ 25ന്

മലയാളികളുടെ എക്കാലത്തെയും ആക്ഷൻ ഹീറോ ജയൻ പ്രധാന വേഷത്തിൽ എത്തി ബോക്സ്...

15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച് വെള്ളിത്തിരയിൽ. ‘തുടരും’ ഏപ്രിൽ ഇരുപത്തി അഞ്ചിന്

മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ...

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന.

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന. കരിമ്പുഴ വന്യജീവി...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് വീണ്ടും നിരാശ.

നടിയെ ആക്രമിച്ച കേസ് പുരോഗമിക്കവേ എട്ടാം പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി....