കോട്ടക്കൽ: രോഗശയ്യയിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അക്ഷരപുത്രി പത്മശ്രീ കെ വി റാബിയ തന്നെ കാണാൻ എത്തിയ ജില്ലാ കലക്ടറോട് മമ്പുറം പുഴയുടെ സൈഡ് ഭിത്തി കെട്ടി നാടിനെ സംരക്ഷിക്കണമെന്ന പരാതിയാണ് ബോധിപ്പിച്ചത്.
പരിമിതികൾ വകവെക്കാതെ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സാമൂഹ്യ ജീവകാരുണ്യ സാക്ഷരതാ പ്രവർത്തനം രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കെ വി റാബിയെ രോഗം മൂർച്ഛിച്ചു
കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

വിവരമറിഞ്ഞ് ജില്ലാ കലക്ടർ ബി ആർ വിനോദും റവന്യൂ ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തുകയായിരുന്നു. റാബിയയുടെ പരാതി കേട്ട കലക്ടർ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തിരൂരങ്ങാടി തഹസിൽദാർ പി ഓ സാദിഖിനോട് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകുകയായരുന്നു. അതോടൊപ്പം ആശുപത്രി അധികൃതരുമായി സംസാരിച്ചു റാബിക്ക് വേണ്ട ചികിത്സാ സൗകര്യങ്ങളും നിർദ്ദേശിച്ചു. റാബിയയുടെ വീടിന്റെ പരിസരത്ത് വെള്ളിലക്കാട് ഭാഗത്ത് പുഴയോരം ഇടിയുന്ന പ്രശ്നമുണ്ട്.
മലപ്പുറം ജില്ലാ കലക്ടർ വി. ആർ വിനോദ്, തിരൂരങ്ങാടി തഹസിൽദാർ പി ഓ സാദിഖ്, ആശുപത്രി സി ഇ ഒ സുഹാസ് പോള, സർജൻ ഡോ. ആർച്ച തോട്ടപളളി, നഴ്സിംഗ് സൂപ്പർവൈസർ നിഷ പയസ്, റാബിയ കെയർ ഫൗണ്ടേഷൻ ഭാരവാഹികളായ സീനത്ത് റഷീദ്, മുജീബ് താനാളൂർ എന്നിവർ സന്ദർശിച്ചു