സി.പി.എമ്മുകാരെ വിട്ട് തല്ലിത്തകർക്കാമെന്ന് കരുതേണ്ട; ഷാഫി പറമ്പിൽ

പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ പൊലീസിനെയും ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരെയും വിട്ട് തല്ലിത്തകർക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് എം.എൽ.എ ഷാഫി പറമ്പിൽ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ കുറിപ്പിട്ട സംസ്ഥാന ഭാരവാഹിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പിൽ.

നവകേരള സദസ് എന്ന മറവിൽ നടത്തുന്ന ധൂർത്തിനും കൊള്ളയ്ക്കുമെതിരായ പ്രതിഷേധത്തെ ഭയത്തോടെയാണ് സർക്കാർ നോക്കി കാണുന്നത്. സാധാരണ ജനങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രചാരണ പരിപാടിയാണ്. ഇത് പാർട്ടി ചെലവിൽ നടത്തണം. പ്രതിഷേധിക്കുന്നവരോട് പ്രതികാരം ചെയ്യുന്ന കേന്ദ്രസമീപനം തന്നെയാണ് ഇവിടെ ഇടത് സർക്കാരും സ്വീകരിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...