ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മെയ്ക്ആപ്പ് ആർട്ടിസ്റ്റ് പിടിയിൽ. ആർ ജി വയനാട് എന്ന രഞ്ജിത്ത് ഗോപിനാഥ് ആണ് ഇടുക്കിയിൽ നിന്നും പിടിയിലായത്. വാഹനപരിശോധനയിൽ ഇയാളിൽ നിന്നും 85 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എക്സൈസിന്റെ ക്ലീൻ സ്റ്റേറ്റ് ഡ്രൈവിന്റെ ഭാഗമായി മൂലമറ്റം എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസര്‍ രാജേഷ് വി ആര്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന് എന്നിവരും പങ്കെടുത്തു.