ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു എന്ന കാരണത്താൽ പെൺകുട്ടിയെ തലക്കടിച്ചു കൊന്നു സഹോദരൻ. തമിഴ്‌നാട് തിരുപ്പൂർ പല്ലടത്താണ് സംഭവം. 22 വയസുള്ള വിദ്യയെയാണ് സഹോദരൻ തലക്കടിച്ചു കൊന്നത്. ശേഷം ആരും കാണാതെ മൃതദേഹം മറവു ചെയ്തു. കാമുകൻ നൽകിയ ആരതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയും ശരീരം കണ്ടെത്തുകയും ചെയ്തു. മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോർട്ടവും ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് സഹോദരൻ കുറ്റം സമ്മതിച്ചത്.