‘സിനിമയിലെ ബലാത്സംഗ രംഗങ്ങളെല്ലാം യഥാർത്ഥമാണോ?’; മാപ്പ് പറയാൻ താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മൻസൂർ അലി ഖാൻ

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥം ആണോയെന്നും നടൻ ചോദിച്ചു. മാപ്പ് പറയാൻ തന്നോട് താരസംഘടന ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. നാല് മണിക്കൂറിനുള്ളിൽ നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു നടൻ പറഞ്ഞത്. ഖുശ്‌ബു, റോജ എന്നീ നടിമാരെക്കുറിച്ചും മൻസൂർ അലി ഖാൻ മോശം പരാമർശങ്ങൾ നടത്തിയിരുന്നു.

അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂർ അലി ഖാനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അത് സംഭവിക്കാതെ നോക്കുമെന്നും പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...

എമ്പുരാന്റെ പുതിയ അപ്ഡേറ്റ്

പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ വൻ ക്യാൻവാസിലാണ് ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ...