എം ഡി എം എ ഡീലറായ ആലപ്പുഴ ചാരുംമൂട് സ്വദേശിയെ ബാംഗ്ലൂരിലെത്തി അറസ്റ്റ് ചെയ്തു കേരള പോലീസ്. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരി കടത്തലിലെ പ്രധാനിയാണ് പിടിയിലായ സഞ്ജു ആർ പിള്ള. പാലക്കാട് നോർത്ത് പോലീസ് ഇയാളെ ബാംഗ്ലൂർ ഇലക്ട്രോണിക്സ് സിറ്റിയിൽ നിന്നും പിടികൂടുകയായിരുന്നു. പാലക്കാട് നിന്നും കഴിഞ്ഞ വർഷം 31 ഗ്രാം എം ഡി എം എ യുമായി ഡാൻസാഫിന്റെ പിടിയിലായ മുഹമ്മദ് ഷിഹാസിന് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിക്കുന്നത് എന്നുള്ള അന്വേഷണത്തിനൊടുവിലാണ് സഞ്ജുവിലേക്ക് എത്തുന്നത്. മൊഴിയിൽ നിന്നും കാര്യമായ തുമ്പുകളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ബാങ്ക് അക്കൗണ്ടിലെ ഇടപാടുകളിൽ തോന്നിയ സംശയമാണ് നിർണായകമായത്.

സഞ്ജുവിന് രാജ്യാന്തര ലഹരി കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാതായി പോലീസ് പറഞ്ഞു. കൊല്ലത്തും ബാംഗ്ലൂരിലും ഇയാൾക്കെതിരെ ലഹരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.