ലോക ക്ഷയരോഗ ദിനാചരണവും 100 ദിന കർമ്മ പരിപാടിയുടെ സമാപനവും 24 ന് ഉച്ചയ്ക്ക് 12 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഹാളില്‍ ആരോഗ്യവും വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

അഡ്വ. വി.കെ.പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടൻ സുരാജ് വെഞ്ഞാറമൂട് മുഖ്യാഥിതിയാകും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ക്ഷയരോഗദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 7 മുതല്‍ മാർച്ച് 17 വരെ നടത്തിയ 100 ദിന കർമ്മപരിപാടിയില്‍ മാർച്ച് ആദ്യ ആഴ്ചവരെ 75 ശതമാനത്തിലധികം ആളുകളെ സ്‌ക്രീനിംഗിനു വിധേയരാക്കി. കാമ്ബയിനില്‍ 1,98,101 പരിശോധനകള്‍ നടത്തിയത്തില്‍ 5588 ക്ഷയരോഗബാധിതരെ പുതുതായി കണ്ടെത്തി