എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കുമിടെ പ്രതികരണവുമായി മോഹൻലാൽ. “സിനിമയുടെ ആവിഷ്കാരത്തിലെ രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ കുറേ പേർക്ക് മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. കലാകാരൻ എന്ന നിലയ്ക്ക് എനിക്ക് ആരൊടും വിദ്വേഷമില്ല. അത്തരം വിഷയങ്ങളെ സിനിമയിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു.” എന്നാണ് മോഹൻലാലിന്റെ ഖേദപ്രകടനം.

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമകൾ വിജയിക്കില്ല. സിനിമ കാണില്ല എന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ സംഘപരിവാർ ചരിത്ര ബോധം ഇല്ലാത്തവരാണെന്നും അവർ ചരിത്രത്തെ വളച്ചൊടിക്കുന്നവരാണെന്നും എമ്പുരാൻ്റെ അണിയറ പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിക്കുന്നതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. കുടുംബസമേതം ചിത്രം കണ്ടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഐക്യദാർഢ്യം അറിയിച്ചത്.
മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം
