റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

ഡ്യൂട്ടിയിലിടപെടാതിരിക്കൂ… കാര്യമുണ്ടായിട്ടാണ് തടയുന്നത്

രണ്ടാം ദിവസവും റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത്‌ വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്നു.. എന്നാൽ രണ്ടാ ദിനവും റോബിൻ ബസിനെ അനാവശ്യമായി തടഞ്ഞു എന്നാരോപിച്ച് ജനങ്ങൾ ക്ഷുഭിതരായി …. എന്നാൽ കാര്യമുണ്ടായിട്ടാണ് ബസ് പരിശോധിക്കുന്നത് എന്നും ഡ്യൂട്ടിയിലിടപെടരുതെന്നും എംവിഡി പറഞ്ഞു..

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓ‍ടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്.

എന്നാൽ അതേ സമയം റോബിൻ ബസിന് കേരളത്തിന് തമിഴ്നാട്ടിലും പിഴ ചുമത്തി…. പെർമിറ്റ് ലംഘനത്തിന് 70,410 രൂപയാണ് പിഴ ചുമത്തിയത്. പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട ബസിന് കേരള മോട്ടോർ വാഹന വകുപ്പ് 37000 രൂപ ഈടാക്കിയിരുന്നു. കോയമ്പത്തൂർ കെ ജി ചാവടി ചെക്ക്പോസ്റ്റിൽ വച്ചാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോൺഗ്രസിനെതിരെ നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്

ആന്റോ ജോസഫിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. ആന്റോ...

‘വഖഫ് ഭേദഗതി ബില്ലിനെതിരെ പാസ്സാക്കിയ പ്രമേയം അംഗീകരിക്കില്ല

കൊച്ചി: നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും വഖഫ് ഭേദഗതി നിയമത്തിനെതിരെ ഏകകണ്ഠമായി പാസ്സാക്കിയ...

മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ്...

നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ...