ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ടടിച്ചു

ഭോപാൽ : മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ആചാരത്തിന്‍റെ ഭാഗമായി തന്ത്രി ചങ്ങലകൊണ്ട് മർദ്ദിച്ചതിനെ തുടർന്ന് 34 കാരിക്ക് ദാരുണാന്ത്യം. നാഗൻവത് ഗ്രാമനിവാസി മഞ്ജിതയാണ് കൊല്ലപ്പെട്ടത്. കല്യാണം കഴിഞ്ഞ് 15 വർഷമായിട്ടും കുട്ടികളാകാത്തതിനെ തുടർന്ന് പരിഹാരത്തിനായി വീട്ടുകാർ തന്ത്രിയുടെ അടുക്കൽ കൊണ്ട് പോവുകയായിരുന്നു.

തന്ത്രക്ക്രിയയുടെ ഭാഗമായി മൂന്ന് ദിവസം തുടർച്ചയായി അടിച്ചതിനെ തുടർന്ന് ബുധനാഴ്ചയാണ് യുവതി മരണപ്പെട്ടത്. 15 വർഷം മുമ്പാണ് മഞ്ജിതയും പ്രകാശ് ദാമോറുമായുള്ള വിവാഹം കഴിഞ്ഞത്. ഇതുവരെ കുട്ടികളാകാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ തന്ത്രിയെ സമീപിച്ചപ്പോൾ യുവതിക്ക് ബാധയാണെന്നാരോപിച്ച് തുടർച്ചയായി മർദ്ദിക്കുകയായിരുന്നു.

മൂന്നാം ദിവസം യുവതി കുഴഞ്ഞുവീണതിനാൽ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തതായും അന്വേഷണം തുടങ്ങിയതായും ജാബുവ എസ്.പി അഗം ജയ്ൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...