ഐ പി എൽ 18ആം പതിപ്പിലെ ചെന്നൈ മുംബൈ മത്സരത്തിൽ മുംബൈക്കായി അരങ്ങേറിയ മലപ്പുറം പെരിതൽമണ്ണ സ്വദേശി വിഘ്‌നേശ് പുത്തൂരിനെ തോളത്തു തട്ടി അഭിനന്ദിച്ചു ഇതിഹാസം എം എസ് ധോണി. അരങ്ങേറ്റ മത്സരത്തിൽ മൂന്നു വിക്കറ്റ് നേടി മികച്ച പ്രകടനമാണ് വിഘ്‌നേശ് കാഴ്ച വെച്ചത്. കേരളത്തിനായി സീനിയർ ടീമിൽ പോലും കളിക്കാതെയാണ് ഈ ഇരുപത്തിമൂന്നുകാരൻ മുംബൈ ഇന്ത്യൻസിനൊപ്പം ചെയുന്നത്. ആദ്യ മത്സരത്തിൽ തന്നെ ആദ്യ ഇലവനിൽ അവസരം നേടി എന്നത് തീർത്തും അവിസ്മരണീയം.

ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ മൂന്നു വമ്പന്മാരുടെ വിക്കറ്റ് നേടി നാലോവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്താണ് വിഘ്‌നേശ് അരങ്ങേറ്റം ഗംഭീരമാക്കിയത്. ഇതോടൊപ്പം ഇന്ത്യൻ ഇതിഹാസം സകലശൽ എം എസ് ധോണിയുടെ പ്രശംസ ഈ മത്സരം വിഘ്‌നേഷിൻബി മറക്കാൻ പറ്റാത്ത ഒന്നാക്കി മാറ്റി. കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനമാണ് വിഘ്‌നേശിനെ മുംബൈയിലെത്തിച്ചത്. പെരിന്തൽമണ്ണയിൽ നിന്നും മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂം വരെയുള്ള യാത്ര ഒരു സിനിമകഥ പോലെ ആവേശകരവും അവിസ്മരണീയവുമായിരുന്നു.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. രചിൻ രവീന്ദ്ര, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരുടെ ബാറ്റിംഗ് മികവിൽ ചെന്നൈ 156 എന്ന വിജയലക്ഷ്യം 5 പന്ത് ബാക്കി നിൽക്കേ മറികടന്നു. നൂർ അഹമ്മദ് ചെന്നൈയ്ക്കായി 4 വിക്കറ്റുകൾ വീഴ്ത്തി. ഖലീൽ അഹമ്മദ് 3, എല്ലിസ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.