തുടർ തോൽവികൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെ ലഖ്‌നൗ ഏകന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിക്കൊണ്ടു ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ 2ആം വിജയം നേടി. ബാറ്റിങ്ങിലും ഫീൽഡിങ്‌ലും ക്യാപ്റ്റൻസിയിലും മികവ് കാണിച്ച നായകൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് കളിയിലെ താരവും. ഒരു സ്റ്റമ്പിംങ്, ഒരു ക്യാച്ച്, ഒരു റണ്ണൗട്ട്, ബാറ്റിങ്ങിൽ 4 ഫോറും ഒരു സിക്‌സും ഉൾപ്പടെ 11 പന്തിൽ 26 റൺസ് എന്നിവയാണ് ആ മത്സരത്തിൽ ധോണിയുടെ പ്രകടനം.

“അവസാനമായി ഏതു മത്സരത്തിലാണ് പ്ലയെർ ഓഫ് ദി മാച്ച് സ്വന്തമാക്കിയത് എന്നോർമ്മയുണ്ടോ” എന്ന കമന്റേറ്റർ മുരളി കാർത്തിക്കിന്റെ ചോദ്യത്തിനാണ് ധോണിയുടെ മറുപടി. “എനിക്ക് എന്തിന് ഈ അവാർഡ്? നൂർ നന്നായി പന്തെറിഞ്ഞു. ഗെയിം ചെയ്ഞ്ചിങ് മോമെന്റുകളിൽ മികച്ച ഒന്ന് തന്ന്നെയായിരുന്നു” അതെന്നും ക്യാപ്റ്റൻ പറഞ്ഞു.

ഏപ്രിൽ 20ന് മുംബൈക്കെതിരെ വാങ്കെടെയിലാണ് ചെന്നൈയുടെ അടുത്ത മത്സരം.