പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ആർ എസ് എസ് ആസ്ഥാനം സന്ദർശിക്കും. ആർ എസ് എസ് മേധാവി മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മോഡി ആർ എസ് എസ് ആസ്ഥാനത്ത് എത്തുന്നത്. 2013ൽ പ്രധാനമന്ത്രി സ്ഥാനാർഥി ആയിരിക്കെയാണ് മോഡി അവസാനം ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ചത്. മോദിയുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി നേതാക്കള്‍ അവകാശപെടുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ ആര്‍എസ്എസുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയാണ് സന്ദര്‍ശനമെന്നാണ് രാഷ്ട്രീയമായ വിലയിരുത്തല്‍.

ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്ന മോദി മാധവ് നേത്രാലയ പ്രീമിയം സെന്ററിന് തറക്കല്ലിടും. ശേഷം ഹെഡ്‌ഗേവര്‍ സ്മൃതി മന്ദിരവും പിന്നീട് ഭരണഘടന ശില്‍പി ബി ആര്‍ അംബ്ദേകര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും സന്ദര്‍ശിക്കും. 2007-ല്‍ ഗോള്‍വാള്‍ക്കറുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഹെഡ്ഗേവര്‍ സ്മൃതി മന്ദിരം സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യമായിരുന്നു ഇത്.