ദേശീയ കുടുംബക്ഷേമ പദ്ധതി; അപേക്ഷകളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ

തൃ​ശൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ദേ​ശീ​യ കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർഅ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്ത് പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക നാ​ല് മാ​സം പി​ന്നി​ട്ട ച​ർ​ച്ച മു​റു​കു​മ്പോ​ഴാ​ണ് എ​ട്ട് വ​ർ​ഷ​മാ​യി​ട്ടും അ​പേ​ക്ഷ​ക​ളോ​ട് കേ​ന്ദ്രം മു​ഖം തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ താ​ലൂ​ക്കി​ൽ മാ​ത്രം 1577 കു​ടും​ബ​ങ്ങ​ളാ​ണ് ദേ​ശീ​യ കു​ടും​ബ ക്ഷേ​മ പ​ദ്ധ​തി​യി​ൽ സ​ഹാ​യം തേ​ടി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ദേ​ശീ​യ കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി പ്ര​കാ​രം തൃ​ശൂ​ർ താ​ലൂ​ക്കി​ൽ ല​ഭ്യ​മാ​യ അ​പേ​ക്ഷ​ക​ളി​ൽ അ​ർ​ഹ​ത​പ്പെ​ട്ട 1572 അ​പേ​ക്ഷ​ക​ർ​ക്ക് 3,14,40,000 രൂ​പ​യാ​ണ് അ​നു​വ​ദി​ക്കാ​നു​ള്ള​തെ​ന്നും ഫ​ണ്ട് ല​ഭ്യ​മാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും തൃ​ശൂ​ർ താ​ലൂ​ക്ക് ഓ​ഫി​സി​ൽ നി​ന്നും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ നേ​ർ​ക്കാ​ഴ്ച അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​ബി സ​തീ​ഷി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

2016ലാ​ണ് അ​വ​സാ​ന​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ 21 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തെ​ന്നും മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. കു​ടും​ബ​ത്തി​ലെ ആ​ശ്ര​യ​മാ​യ അ​ന്ന​ദാ​താ​വ് മ​രി​ച്ചാ​ൽ മ​ര​ണ​കാ​ര​ണം പ​രി​ഗ​ണി​ക്കാ​തെ ദുഃ​ഖി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ് ദേ​ശീ​യ കു​ടും​ബ ക്ഷേ​മ പ​ദ്ധ​തി. മ​രി​ച്ചു​പോ​യ ദ​രി​ദ്ര​രു​ടെ വീ​ട്ടി​ലെ ജീ​വി​ച്ചി​രി​ക്കു​ന്ന ഒ​രു പ്ര​ധാ​ന അം​ഗ​ത്തി​ന് 20000 കു​ടും​ബ ആ​നു​കൂ​ല്യം ന​ൽ​കും. താ​ലൂ​ക്ക് വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ മു​ഖേ​ന​യാ​ണ് പ്രാ​ദേ​ശി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ക. 18 വ​യ​സി​ന് മു​ക​ളി​ലും 60 വ​യ​സി​ന് താ​ഴെ​യു​ള്ള സ​മ​യ​ത്താ​യി​രി​ക്ക​ണം മ​ര​ണ​മെ​ന്നു​മാ​ണ് ച​ട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...